അങ്കമാലി: തുറവൂരില്‍ ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും കൂട്ടി അമ്മ തീകൊളുത്തി. കുട്ടികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ഇളംതുരുത്തി സ്വദേശി അനൂപിന്റെ മക്കളായ കുഞ്ചു അനൂപ് , ചിന്നു അനൂപ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ അഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ട ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഒരുമാസംമുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.