ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 20ഓളം തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
റെയില്‍ സ്‌റ്റേഷന്റെ മോടിക്കൂട്ടുന്നതിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. 35ഓളം തൊഴിലാളികളാണ് സംഭവസമയത്ത് നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.