X

എ.എന്‍ ഷംസീര്‍ പുതിയ സ്പീക്കര്‍; ആശംസ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു. സ്പീക്കറായിരുന്ന എം.ബി രാജേഷ് മന്ത്രിയാകാന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എ.എന്‍ ഷംസീറിന് 96 വോട്ടും യു.ഡി.എഫിന്റെ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു.

രാവിലെ പത്തു മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയുടെ പാരമ്പര്യത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഷംസീറിനു സാധിക്കട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു.

എ.എന്‍ ഷംസീറിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഭിനന്ദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം സഭ സമ്മേളിക്കുന്നത് കേരളത്തിലാണെന്നും ഈ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഷംസീറിനു സാധിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

Chandrika Web: