X
    Categories: CultureNewsViews

ഷംസീർ പാർട്ടി യോഗത്തിനെത്തിയത്‌ പൊലീസ് തെരയുന്ന കാറിൽ

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തിലാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ സഞ്ചരിക്കുന്നത്. വാഹനത്തിന് എം.എല്‍.എ ബോര്‍ഡ് വെക്കാതെയാണ് ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത്. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിലാണ് ഈ വാഹനത്തില്‍ എം.എല്‍.എയുടെ സഞ്ചാരം. കെ.എല്‍ 07 സി.ഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ അക്രമിക്കാനുള്ളഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടന്നത് എ.എന്‍ ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണെന്ന് നേരത്തെ പിടിയാലായ പ്രതികളില്‍ ഒരാളായ പൊട്ടി സന്തോഷാണ് പോലീസിന് മൊഴി നല്‍കിയത്. ഗൂഢാലോചന നടന്ന ഈ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന് ഇടയിലാണ് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഈ ഇന്നോവ കാറില്‍ എത്തിയത്. എം.എല്‍.എ എന്ന ബോര്‍ഡ് വെക്കാതെയാണ് ഇന്നോവ കാറില്‍ ഷംസീര്‍ യോഗത്തിനെത്തിയത്. ഷംസീറിന്റെ സഹോദരന്‍ ഷഹീറിന്റെ ഉടമസ്ഥതയിലാണ് ഇന്നോവ കാര്‍. കേസ്സില്‍ ഷംസീറിന്റെ സഹോദരന്‍ ഷഹീറിനെയും ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സി.ഒ.ടി നസീര്‍ വധശ്രമകേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴി അന്വേഷണ സംഘം എടുക്കുമെന്ന് പറഞ്ഞെങ്കിലും മൊഴി എടുക്കല്‍ നീണ്ടുപ്പോവുകയാണ്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറാണെന്നുംഅന്വേഷണ ഉദ്യോഗസ്ഥന് നാലാ തവണയും സി.ഒ.ടി നസീര്‍ മൊഴി നല്‍കിയിരുന്നു. ഷംസീറിന്റെ വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പു നല്‍കിയതായും നാലാം തവണ മൊഴി രേഖപ്പെടുത്തിയ ശേഷം നസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സി.ഒ.ടി നസീറിന്റെ തീരുമാനം. …

ചന്ദ്രിക വെബ് ഡെസ്‌ക്‌: