മധുര സ്വദേശിനിയായ ഐ.ടി കമ്പനി ജീവനക്കാരി നന്ദിനിയെ ട്രാൻസ്ജെൻഡർ സുഹൃത്ത് കൊലപ്പെടുത്തിയത് ജന്മദിന സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം. ചെന്നൈയിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എൻജിനീയറായ നന്ദിനിയുടെ ഇരുപത്തിനാലാം ജന്മദിനമായിരുന്നു ഡിസംബർ 23ന്. അന്ന് അപ്രതീക്ഷിത സമ്മാനം നൽകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷമാണ് സുഹൃത്തായ വെട്രിമാരൻ ക്രൂരകൃത്യം നടത്തിയത്.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് വെട്രിമാരൻ പൊലീസിന് മൊഴി നൽകി. നന്ദിനിയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കാട്ടുപ്രദേശത്ത് കൂട്ടികൊണ്ടുപോയി ചങ്ങലയിൽ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.