ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമായി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 32 വര്‍ഷം. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിതുയര്‍ത്തി. കരം നല്‍കിയ ഭൂമിയില്‍ പള്ളിയുടെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം ബാബരി മസ്ജിദ് തകര്‍ത്തതോടെ പട്ടികയിലുള്ള കൂടുതല്‍ പള്ളികള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. മനസ്സാക്ഷ് അല്‍പമെകിലും ബാക്കിയുള്ള മനുഷ്യര്‍ക്കിടയില്‍ മായാത്ത മുറിപ്പാടായി നിലനില്‍ക്കുകയാണ് ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ബാബരി മസ്ജിദ്.
ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പദ്ധതിക്കൊടുവില്‍ കോടതിയെ പോലും നോക്കുകുത്തിയാക്കി സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കുകയായിരുനന്ു. 32 വര്‍ഷം കഴിഞ്ഞിട്ടും ഈ കൊടുംകൂറ്റത്തിന് ഒരാളെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. ബാബരി മസ്ജിദ് തകര്‍ത്തതില്‍ ആസൂത്രണമോ ക്രിമിനല്‍ ഗൂഢാലോചനയോ തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ട ചരിത്രവും എഴുതി തള്ളാനാവില്ല.
അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പുരില്‍ പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയിരുന്നെങ്കിലും ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അയോധ്യ തകര്‍ക്കത്തില്‍ പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന മുന്‍ ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ തുറന്നുപറച്ചില്‍ ഏറെ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.
ഗ്യാന്‍വാപിയും മധുര ശാഹി ഈദ് ഗാഹ് മസ്ജിദും കടന്ന്, സംഭല്‍ ശാഹി ജമാമസ്ജിദും, അജ്മീര്‍ ദര്‍ഗയും, ഡല്‍ഹി ജമാമസ്ജിദുമെല്ലാം കോടതി കയറുകയാണ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഇന്ത്യയില്‍ നിലനില്‍ക്കുമ്പോഴും സംഘ്പാറിവര്‍ അവകാശവാദം ഉന്നയിക്കുന്ന മസ്ജിദുകളില്‍ സര്‍വേക്ക് അനുമതി നല്‍കുന്ന കോടതികളുടെ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ്.