X

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കട്ടപ്പന:സഹകരണ ബാങ്കിലെ നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വി.ആര്‍ സജിയുടെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജമോള്‍ എന്നിവരുടെയും മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുന്നത്. സാബുവിന്റെ ഭാര്യയുടെയും സുഹൃത്തുക്കളില്‍ ചിലരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സാബുവിന്റെ മൊബൈലും ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ഇന്ന് പ്രതിരോധ സദസ് നടക്കും.

webdesk18: