X

ഗുരുതര വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവം; സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

ആലപ്പുഴയില്‍ ഗുരുതര വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തില്‍ ആരോപണ വിധേയായ സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പ്രസവത്തിനിടെ കുഞ്ഞിന്റെ ഞരമ്പ് പൊട്ടി പരുക്ക് പറ്റിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടര്‍ വെളിപ്പെടുത്തിയ ശബ്ദരേഖ പുറത്ത് വന്നിരുന്നു . ആശുപത്രി സൂപ്രണ്ട് ആയ ഡോക്ടറും പരാതിക്കാരന്‍ ആയ കുഞ്ഞിന്റെ അച്ഛന്‍ വിഷ്ണുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്.

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റിനെതിരെയാണ് ആരോപണം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോക്ടര്‍ പ്രതികരിച്ചു. പ്രസവത്തില്‍ കുഞ്ഞിന്റെ കൈ തളര്‍ന്ന കേസിലും അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച കേസിലും ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റുകള്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസെടുത്തിരുന്നു

 

webdesk18: