X

അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം;ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ആലപ്പുഴ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. പുഷ്പ, ഡോ. ഷേര്‍ളി എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്ന് അവലോകനയോഗം ചേരും. ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ യോഗത്തില്‍ പങ്കെടുക്കും.

സംഭവത്തില്‍ വകുപ്പുതലത്തിലും പൊലീസ് തലത്തിലും അന്വേഷണം നടന്നകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ അഡി. ഡയരക്ടര്‍ ഡോ. മീനാക്ഷി ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാതലത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാന്‍ റിപ്പോര്‍ട്ടിലുണ്ട്.

ലജനത്ത് വാര്‍ഡ് സ്വദേശികളായ അനീഷ്- സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നുമില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന സ്ഥിതിയാണ്. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യവിവരം അറിയിച്ചില്ലെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്.

 

webdesk17: