X

ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്

തന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവത്തിെല പ്രതിയെ വെറുതെ വിടണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇരയായ ആദിവാസി യുവാവ്. പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ പ്രവേശ് ശുക്ലയ്ക്ക് തന്റെ തെറ്റു മനസ്സിലായെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ഇരയായ ആദിവാസി യുവാവ് പറഞ്ഞു.

പ്രതി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്ന വീഡിയോ ചൊവ്വാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇദ്ദേഹത്തിന്റെ കാല് കഴുകി മാപ്പ് പറഞ്ഞിരുന്നു. ഇത് വലിയ നാടകമന്ന് പ്രതിപക്ഷ കക്ഷികളടക്കം ആരോപിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് 5 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

webdesk11: