X

പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്‍വറില്‍ നിന്ന്

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്‍വറില്‍ നിന്ന്. ക്യുമെയിന്‍.കോം എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ക്യുമെയിന്‍.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങള്‍ തേടി ഗൂഗിളിന് മെയില്‍ അയച്ചതായും പൊലീസ് അറിയിച്ചു. സൈബര്‍ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദിനാഥ് (16) ജീവനൊടുക്കിയത്. ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ പണം ആവശ്യപ്പെട്ടത്.

webdesk14: