ജനീവ: ലോകത്ത് ഓരോ 24 മണിക്കൂറിലും ഒരു പരിസ്ഥിതി സംരക്ഷകന്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ വിറ്റ്‌നസ് എന്ന എന്‍.ജി.ഒ പുറത്തുവിട്ട കണക്കുകള്‍പ്രകാരമാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ശബ്ദമുയര്‍ത്തിയ 177 പേര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍്ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കൊളംബിയയില്‍ മാത്രം 60 പരിസ്ഥിതി സംരക്ഷകരാണ് കൊല്ലപ്പെട്ടത്. ഈ പട്ടികയില്‍ ഒന്നാമതുള്ളതും കൊളംബിയ തന്നെ. 2012നും 2022നുമിടയില്‍ 1910 പരിസ്ഥിതി സംരക്ഷകര്‍ കൊല്ലപ്പെട്ടു. ബ്രസീല്‍, മെക്‌സിക്കോ, ഹോണ്ടുറാസ്, ഫിലിപ്പീന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ പരിസ്ഥിതി സംരക്ഷകര്‍ കൊല്ലപ്പെട്ട മറ്റു രാജ്യങ്ങള്‍.