ശബരിമല ദര്‍ശനത്തിന് എത്തിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്പി തെക്ക വാവന്നൂര്‍ കോരം കുമരത്ത് മണ്ണില്‍ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ഇന്ദിരയാണ് മരിച്ചത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ഒപ്പം എത്തിയ ഇന്ദിര രാവിലെയാണ് കുഴഞ്ഞു വീണത്. ചൊവ്വാഴ്ച ശബരിമലയില്‍ എത്തിയ ഇന്ദിരയും ബന്ധുക്കളും രാത്രി 10 മണിയോടെ ദര്‍ശനം നടത്തി ബുധനാഴ്ച പുലര്‍ച്ചെ നെയ്യഭിഷേകം നടത്തുവാനായി നടപ്പന്തലില്‍ വിരിവച്ചു.

പുലര്‍ച്ചെ അഞ്ചു മണിയോടെ സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 

webdesk14:
whatsapp
line