X

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ റാബിസ് വാക്‌സിന്‍ എടുത്ത വയോധിക തളര്‍ന്ന സംഭവം; മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ റാബിസ് വാക്‌സിന്‍ എടുത്ത വയോധികയുടെ ശരീരം തളര്‍ന്ന സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു. രോഗിയുടെ ഹൃദയ, ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും എന്നാല്‍ മസ്തിഷ്‌കത്തിന് യാതൊരു മാറ്റവും ഇല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആധുനിക സംവിധാനങ്ങളോടെയാണ് രോഗിയെ പരിചരിക്കുന്നതെന്നും പറയുന്നു.

അതേസമയം വയോധികയുടെ ചലന-സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ആലപ്പുഴ തകഴി സ്വദേശിയായ ശന്തമ്മ റാബിസ് വാക്‌സിന്‍ എടുത്തത്തിനു പിന്നാലെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെടുകയായിരുന്നു.

ടെസ്റ്റ് ഡോസില്‍ അലര്‍ജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പെടുത്തുവെന്ന് കുടുംബം പറയുന്നു.

ഒക്ടോബര്‍ 21 ന് മുയല്‍ കടിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തമ്മ ഭര്‍ത്താവിനൊപ്പം വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിനടുത്തിരുന്നു.

എന്നാല്‍ വാക്‌സിന്‍ എടുത്തതിനു പിന്നാലെ ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഏഴ് ദിവസം വെന്റിലേറ്ററിലും നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലും വയോധിക ചികിത്സയിലാണ്.

വാക്‌സിന്‍ എടുത്താലുണ്ടാകുന്ന പാര്‍ശ്വഫലമാകാം എന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മിറിയം വര്‍ക്കിയുടെ വിശദീകരണം.

 

webdesk17: