വര്‍ക്കല അയന്തി പാലത്തിനു സമീപം ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. . വര്‍ക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണു മരിച്ചത്. കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം. വീടിനു സമീപമായിരുന്നു അപകടമെന്നാണു വിവരം.
രാത്രി 8.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.