നെയ്യാറ്റിന്‍കരയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ അയല്‍വാസി കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശി (65) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍ ജോസിനെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് വില്ലേജ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനെത്തിയിരുന്നു. അളവെടുപ്പിനിടെ ഇവര്‍ തമ്മില്‍ വീണ്ടും രൂക്ഷമായ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ സുനില്‍ ജോസ് ശശിയെ കുത്തുകയായിരുന്നു. നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു.