ആലപ്പുഴയില്‍ അയല്‍ക്കാരന്റെ കുത്തേറ്റ് വയോധകന്‍ മരിച്ചു

ആലപ്പുഴ കവലൂരില്‍ അയല്‍ക്കാരന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു.തകടിവെളിയില്‍ മോഹനന്‍ (70) ആണ് മരിച്ചത്. പ്രതി മനു എന്ന കൊച്ചുകുട്ടനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ തമ്മില്‍ നേരത്തെ തന്നെ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇന്നലെ അര്‍ധ രാത്രിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും മനു കത്തി കൊണ്ട് കുത്തുകയുമായിരുന്നു.മറ്റു അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk11:
whatsapp
line