Connect with us

kerala

അതിര്‍ത്തി തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ വയോധികന്‍ മരിച്ചു

19 നായിരുന്നു അലിക്കുഞ്ഞിന് പരിക്കുപറ്റിയത്

Published

on

ആലുവ: അതിര്‍ത്തി തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ വയോധികന്‍ മരിച്ചു. കടുങ്ങല്ലൂര്‍ കയന്റിക്കര തോപ്പില്‍ വീട്ടില്‍ അലിക്കുഞ്ഞ് ( 68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് പരിക്കുപറ്റിയത്.

വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് അയല്‍വാസിയായ തച്ചവള്ളത്ത് അബ്ദുള്‍ കരീം അലിക്കുഞ്ഞുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തി. ഇതിനിടയില്‍ പരുക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കേസില്‍ അബ്ദുള്‍ കരീമിനെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവീന്‍ ബാബുവിന്റെ മരണം: നെട്ടോട്ടമോടി അന്വേഷണ സംഘം

ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘം. ആറാം തീയതി കോടതി കേസ് പരിഗണിക്കുമ്പോള്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അന്വേഷണത്തില്‍ പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയത്. അന്ന് തന്നെ നവീന്‍ ബാബുവിന്റെ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്നലെ പിടിച്ചെടുത്ത വസ്തുക്കളടങ്ങിയ സീഷര്‍ മഹസറും കോടതിയില്‍ ഹാജരാക്കി. കേസ് എടുത്ത് ഒന്നര മാസത്തിന് ശേഷമാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഒക്ടോബര്‍ 17 നായിരുന്നു സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ഇല്ലാതിരിക്കാനാണ് തിടുക്കപ്പെട്ട് അന്വേഷണ സംഘത്തിന്റെ നടപടി. ആറാം തീയതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം നല്‍കണം.

 

Continue Reading

kerala

ജി സുധാകരനെ വീണ്ടും തഴഞ്ഞ് സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനം വീടിനടുത്തായിട്ടും ക്ഷണമില്ല

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു.

Published

on

സിപിഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി.

പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്നും മുതിർന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചർച്ചയായിരിക്കുകയാണ്.

28 വര്‍ഷം മുമ്പ് സിപിഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെയാണെന്ന് നേരത്തെ ജി സുധാകരന്‍ ആരോപിച്ചിരുന്നു. ഏറ്റവും ഒടുവിൽ സിപിഎം നേതൃത്വത്തിനെതിരെ ജി സുധാകരൻ ഉയർത്തിയ ഈ വെളിപ്പെടുത്തലും ചർച്ചയായിരുന്നു.

Continue Reading

kerala

തമിഴ്‌നാട്ടില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊച്ചിയിൽ മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

ആരുടെയും പരിക്ക് ഗുരുതരമല്ല.

Published

on

കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എറണാകുളം ചക്കരപ്പറമ്പിൽ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്കും രണ്ടു വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്നു. 30 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസെത്തി റോഡില്‍നിന്ന് മാറ്റി. ഗതാഗതം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.

Continue Reading

Trending