നീന്തല്‍ക്കുളത്തില്‍ നീന്തുകയായിരുന്നയാള് ദേഹത്തേക്ക് മറ്റൊരാള്‍ ചാടിയതിനെ തുടര്‍ന്ന് മരിച്ചു. 72 കാരനായ വിഷ്ണുസമന്ത് ആണ് മരിച്ചത്. മുംബൈയിലെ സ്വിമ്മിങ്പൂളില്‍ വിഷ്ണു സമന്ത് നീന്തുന്നതിനിടെ ഉയരത്തില്‍ നിന്ന് 20കാരനായ യുവാവ് ചാടുകയായിരുന്നു.
യുവാവ് വന്ന് വീണത് നീന്തുകയായിരുന്ന വിഷ്ണു സമന്തിന്റെ ദേഹത്താണ്. കഴുത്തിലും ദേഹത്ത് മറ്റിടങ്ങളിലും വിഷ്ണുവിന് മുറിവേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവത്തില്‍ 20കാരനെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തു.