ഗുജറാത്ത്- ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. സ്‌കുള്‍ കോമ്പോണ്ടില്‍ കളിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്തേക്കാണ് ഇരുമ്പ് ഗേറ്റ് പതിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ് കുട്ടി അഹമ്മദബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 20 നായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു.