ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.

ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

webdesk13:
whatsapp
line