കോഴിക്കോട്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനുമദ്ധിരം മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏകമകന്‍ അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്.
ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.