X

‘വഖഫ് ബോര്‍ഡിന്റെ സ്വത്തുകള്‍ കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്’: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വഖഫ് ഭേദഗതി ബില്ലിലൂടെ വഖഫ് സ്വത്തുകള്‍ കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. സര്‍ക്കാറിന്റെ ദുരുദ്ദേശ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഉടമസ്ഥാവകാശത്തില്‍ കടന്നുകയറി വഖഫ് ബോര്‍ഡിനെ തകര്‍ക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ബില്‍ പാര്‍ലമെന്റില്‍ വരികയാണെങ്കില്‍ എതിര്‍ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

 

webdesk14: