കൊച്ചി: കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ആര്‍ഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് നീനുവിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തു മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ആറുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.