X
    Categories: local

ചെര്‍ക്കള സ്‌കൂളിന് നിര്‍ദേശിച്ച സ്ഥലം വ്യാജ പട്ടയക്കാരന് പതിച്ചുനല്‍കാന്‍ ശ്രമം

കാസര്‍കോട്: ചെര്‍ക്കള ഗവ: ഹൈസ്‌കുളിന് നിര്‍ദേശിച്ച സ്ഥലം വിണ്ടും വ്യാജ പട്ടയക്കാരന് പതിച്ചു നല്‍കാന്‍ ശ്രമം നടക്കുന്നതായി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്ഥലപരിമിതി നേരിടുന്ന സ്‌കൂളിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ചെങ്കള് വില്ലേജിലെ 216/2 എ1സര്‍വേ നമ്പറിലുള്ള 50 സെന്റ് സര്‍ക്കാര്‍ ഭൂമി ചെങ്കള വില്ലേജ് ഓഫീസില്‍ നിന്നും നടപടികള്‍ പൂര്‍ത്തീകരിച്ച് സ്ഥലം സ്‌കൂളിന് കൈമാറ്റം ചെയ്യാനുള്ള റിപ്പോര്‍ട്ട് 2022 ആഗസ്ത് 24ന് താലൂക്ക് ഓഫീസിലേക്ക് സമര്‍പ്പിച്ചിരുന്നു. ഭൂമി കൈമാറുന്നതു സംബന്ധിച്ച് തഹസില്‍ദാര്‍ 2023 ഫെബ്രുവരി 25ന് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌കുളിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ആ കാലയളവില്‍ താലൂക്കില്‍ ജോലി ചെയ്തിരുന്ന രമേശ്, വില്ലേജ് ഓഫീസില്‍ ജോലിയിലുണ്ടായ ഇഗ്നിഷ്യസ് പീറ്റര്‍, രജിഷ് എന്നിവര്‍ ചേര്‍ന്ന് താലൂക്ക് ഓഫിസില്‍ ഒരു രേഖയുമില്ലാത്ത 216/2എ6 എന്ന വ്യാജ ഈ സ്ഥലത്തിന് ആര്‍ക്കും ഉടമ സ്ഥാവകാശമില്ലാത്തതായിരുന്നു.

എഡബ്ല്യു നമ്പറിലുള്ള ഒരുവ്യാജ പട്ടയക്കാരന് തണ്ട് പേപ്പര്‍ ലഭ്യമാക്കി. 1995ല്‍ പട്ടയം ലഭിച്ചു എന്നുപറയുന്ന സ്ഥലം ഇതുവരെ നികുതി അടക്കാതെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിന് കരം അടക്കാന്‍ അവസരമുണ്ടാക്കി നല്‍കുകയും അതുവഴി അദ്ദേഹത്തിന് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ അവ സരമുണ്ടാക്കുകയും ചെയ്തു. അന്നു ചാര്‍ജിലുണ്ടായിരുന്ന തഹസില്‍ദാര്‍ക്ക് ഹൈക്കോടതി നോട്ടീസ് പോലും ലഭ്യമാക്കാതെ തഹസില്‍ദാരുടെ ഭാഗം
കേള്‍ക്കാതെ ഹൈക്കോടതിയിലെ ഗവ: പ്രോസിക്യൂട്ടറെ സ്വാധിനിച്ച് വ്യാജ പട്ടയക്കാരന്റെ താലൂക്ക് ഓഫീസില്‍ ഒരുരേഖയുമില്ലാത്ത സ്ഥലം അളന്നു കൊടുക്കാന്‍ വിധി സമ്പാദിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കാന്‍ തഹസില്‍ദാര്‍ ഗവ. പ്ലീഡറെ സമീപിച്ചെങ്കിലും പ്ലീഡര്‍ സമയം കഴിഞ്ഞു എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തി. എന്നാല്‍ ഇത് വ്യാജ പട്ടയാമാണെന്ന് കാണിച്ച് പുനപരിശോധിക്കണമെന്നും വിധി നടപ്പിലാക്കാന്‍ സമയം നീട്ടികിട്ടാന്‍ വേണ്ടി തഹസില്‍ദാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സ്‌കൂളിനു വേണ്ടി പ്രപോസ് ചെയ്യുന്നതുവരെ കഴിഞ്ഞു കിടക്കുകയായിരുന്നതിന്റ അടിസ്ഥാനത്തിലാണ് ഭൂമി സ്‌കൂളിനു വേണ്ടി നിര്‍ദ്ദേശിച്ചത്.

ദുഷ്ടലാക്കോടെ സാമ്പത്തിക ലാഭത്തിനു വേണ്ടി വ്യാജ പട്ടയക്കാരന് യാതൊരു ഔദ്യോഗിക രേഖയോ സ്‌കെച്ചോ ഇല്ലാതെ വ്യാജ പട്ടയക്കാരന്‍ നിര്‍ദേശിച്ച സ്ഥലം പതിച്ചു നല്‍കാന്‍ താലൂക്ക് ഓഫീസിലെ എല്‍എ തഹസില്‍ദാറായിരുന്ന സിദ്ദീഖ് വില്ലേജിലെ ചില ഉദ്യോഗസ്ഥരും ശ്രമിച്ചതിനെ വിദ്യാര്‍ഥികളും നാട്ടുകാരും തടയുകയും ചെയ്തു. ഇതറിഞ്ഞ് സ്ഥലം എംഎല്‍എയും അന്നത്തെ ജനറല്‍ തഹസില്‍ദാരെയും സമീപിക്കുകയും അവരുടെയൊക്കെ നിര്‍ദേശപ്രകാരം ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ എസ്എംസി ചെയര്‍മാന്‍ ഷുക്കൂര്‍ ചെര്‍ക്കളം ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 50 സെന്റ്‌റ് സര്‍ക്കാര്‍ ഭൂമിയുടെ 2021 നവംബര്‍ 16 മുതലുള്ള തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി ഉത്തരവിട്ടിരിന്നു.

ഭൂമി മറിച്ചുനല്‍കാന്‍ ജില്ലാ പഞ്ചായത്തിലെ ഒരു ജനപ്രതി നിധിയും കൂട്ടുനില്‍ക്കുന്നു. ഈ ഭൂമാഫിയ സംഘം ജില്ലാകലക്ടറെയും സ്വാധീനിച്ചു. 216/2 എ1 നമ്പറിലുള്ള സ്ഥലം സ്‌കുളിന് അനുവദിക്കണമെന്നും 216/2എ6 നമ്പറിലുള്ള വ്യാജ പട്ടയം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഓരോ ഫയലും ഓരോ ജീവനാണ് എന്ന് കരുതുന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് വിലകല്‍പ്പിക്കാതെ വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇതു സ്‌കൂളിന് കൈമാറ്റം ചെയ്യാതെ സാമ്പത്തിക ലാഭത്തിനു വേണ്ടി വ്യാജ പട്ടയക്കാരനു അനുകൂലമായി തടസപ്പെടുത്തുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താന്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഉപയോഗിക്കപ്പെടേണ്ട സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടി നിര്‍ദ്ദേശിച്ച സ്ഥലം എത്രയും പെട്ടെന്നു ചെര്‍ക്കള ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് കൈമാറ്റം ചെയ്യാനുള്ള അടിയന്തിര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് ഹനീഫ് കനിയടുക്കം, എസ്.എം.സി ചെയര്‍മാന്‍ നാസര്‍ ധന്യവാദ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ ചെര്‍ക്കളം, പി.ടി.എ വൈസ്പ്രസിഡന്റ് ഖാലിദ് ചെര്‍ക്കള സി.കെ.എം മുനീര്‍ സംബന്ധിച്ചു.

webdesk14: