പൊറാട്ടക്ക് ഗ്രേവി നല്‍കാത്തതില്‍ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാന്‍ ശ്രമം. ആലുവ റെയില്‍ റോഡിലെ ഹോട്ടല്‍ സാഗര്‍ ഉടമ സഫീനെയാണ് വെട്ടാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം.
മൂന്നു പൊറാട്ട വാങ്ങി കൂടെ ഗ്രേവി നല്‍കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഗ്രേവി നല്‍കാത്തതിനെ തുടര്‍ന്ന് ബാഗില്‍ വച്ചിരുന്ന വാളെടുത്ത് ഇയാള്‍ വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.