കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ലീലയ്ക്ക് ആനയുടെ ചിവിട്ടേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം ദേഹത്ത് വീണാണ് രാജനും അമ്മു അമ്മയും മരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ച ലീലയ്ക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് ഇന്‍ക്വസ്റ്റ് സാക്ഷി പറഞ്ഞു. ലീലയുടെ കഴുത്തിനാണ് ചവിട്ടേറ്റിട്ടുള്ളത്. അവര്‍ രണ്ട് ആനകള്‍ക്കിടയില്‍പ്പെട്ടതായി സംശയമുണ്ടെന്നും കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും ഇന്‍ക്വസ്റ്റ് സാക്ഷി പറഞ്ഞു.