ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.
സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാള്‍ എറണാകുളത്താണുള്ളത് എന്നാണ് സൂചന.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്. പ്രതി ജില്ല വിട്ടുപോകാതിരിക്കാന്‍ വിപുലമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.