X

റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു ഗുജറാത്തില്‍ എട്ടു വയസുകാരനു കണ്ണ് നഷ്ടമായി

ഗുജറാത്തിലെ സ്‌കൂളില്‍ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ടു വയസുകാരനു ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തില്‍ കണ്ണു നഷ്ടമായത്.

കഴിഞ്ഞ വ്യാഴാഴ്ച വിരുപുര്‍ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോള്‍ പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്ക ശനിയാഴ്ചയാണു കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുവാദമില്ലാതെയാണ് കിറ്റുകള്‍ വിതരണം ചെയ്തതെങ്കില്‍ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവമുണ്ടായയുടന്‍ സ്‌കൂള്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.

webdesk18: