കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ 18കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ 18 ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന അമല്‍ പെട്ടെന്ന് കയത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

webdesk11:
whatsapp
line