പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ക്രൂരമായി പീഡിപ്പിച്ച ബാര്‍ബര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരിമ്പ സ്വദേശി കെ എം ബിനോജിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചതായാണ് വിവരം.
നടന്ന സംഭവങ്ങള്‍ കുട്ടി അധ്യാപകരെ അറിയിച്ചതോടെയാണ് പുറംലോകമറിയുന്നത്. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനോജിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.