അനിശ്ചിതത്വത്തിലായ സമ്പദ് വ്യവസ്ഥ കാരണം 18000 ജീവനക്കാരെ കുറക്കാന്‍ ആമസോണ്‍.ആമസോണ്‍ എം.ഡി ആന്‍ഡ് ജെസ്സിയാണ് ജീവനക്കാരെ വിവരമറിയിച്ചത്. ട്വിറ്ററിലൂടെ ഇക്കാര്യം ജീവനക്കാരിലൊരാള്‍ പുറത്തുവിടുകയായിരുന്നു. നവംബറിലും ആമസോണ്‍ ജീവനക്കാരെ കുറച്ചിരുന്നു. നവംബറില്‍ പതിനായിരം പേരെയാണ് കുറച്ചത്. ഇത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രയാസത്തോടെയാണിത് ചെയ്യുന്നതെന്നും ജെസ്സി പറഞ്ഞു. ജനുവരി എട്ടിനാണ് പുറത്താക്കല്‍. യൂറോപ്പിലാണ് ഇത് ഏറ്റവുമധികം ബാധിക്കുക. സാമ്പത്തികസ്ഥിതി മാന്ദ്യത്തിലാണെന്നും ഭാവിയിലും ഇത് തുടരാമെന്നുമാണ് കമ്പനി പറയുന്നത്.
- 2 years ago
Chandrika Web