X
    Categories: keralaNews

യൂത്ത്‌ലീഗ് സംസ്ഥാനവ്യാപകമായി എസ്.പി ഓഫീസ് ധര്‍ണ നടത്തി

സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ മുഴുവന്‍ എസ്.പി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരുടെ ആവേശം കൊണ്ട് ധര്‍ണകള്‍ ഉജ്വലവും സംസ്ഥാനസര്‍ക്കാരിന്‍രെ നെറികേടുകള്‍ക്കെതിരായ താക്കീതുമായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, നജീബ് കാന്തപുരം എം.എല്‍.എ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെ്ക്രട്ടറി പി.കെ ഫിറോസിനെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി ജയിലിലിടച്ചതിനെതിരെ വലിയ ്പ്രതിഷേധമാണ് ഉയര്‍ന്നത്.

മുസ്ലിം യൂത്ത്‌ലീഗ് സേവ് കേരളമാര്‍ച്ചിന്റെ മറവില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ അധികാരികള്‍ക്കെതിരെയുള്ള താക്കീതായി മാറി. ധര്‍ണ്ണ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാക്ക് മാസ്റ്റര്‍, ദേശീയ ഓര്‍ഗനൈസിങ്ങ് ടി പി അഷ്റഫലി, സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, ആഷിക് ചെലവൂര്‍, സി ജാഫര്‍ സാദിക്ക്, എ ഷിജിത്ത് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷഫീക് അരക്കിണര്‍, എം പി ഷാജഹാന്‍, വി അബ്ദുല്‍ ജലീല്‍, എസ് വി ഷൗലീക്ക്, കെ പി സുനീര്‍, എം കെ ഹംസ, റഫീഖ് കൂടത്തായി, അനീസ് തോട്ടുങ്ങല്‍, ഇ ഹാരിസ്, അന്‍വര്‍ ഷാഫി, റിഷാദ് പുതിയങ്ങാടി, സിറാജ് കിണാശ്ശേരി, കുഞ്ഞി മരക്കാര്‍, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, എം നസീഫ്, സുബൈര്‍ വെള്ളിമാട്കുന്ന്, ഫാസില്‍ നടേരി, കെ ജാഫര്‍ സാദിക്ക്, സമദ് നടേരി, എസ് എം ബാസിത്ത്, സലീം മിലാസ്, സിദ്ധീഖ് തെക്കയില്‍, ഷാഫി സകരിയ, എ എഫ് റിയാസ്, ഒ കെ ഇസ്മായില്‍, റാഫി മുണ്ടുപാറ, എ ജാഫര്‍, ഫസല്‍ കൊമ്മേരി, റഹ്മത്ത് കടലുണ്ടി, സാബിത്ത് മായനാട് എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

 

Chandrika Web: