X

അമൃത്പാല്‍ സിങ്ങിന്റെ ഭാര്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

പാലായനം ചെയ്ത ഖലിസ്ഥാന്‍ വാദി അമൃത്പാലിന്റെ ഭാര്യ കിരണ്‍ ദീപബ് കൗറിനെ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമൃത്സര്‍ വിമാനത്താവളത്തിലാണ് പൊലീസ് തടഞ്ഞത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ലണ്ടനിലേക്ക് വിമാനം കയറാനാണ് കിരണ്‍ ദീപ് വിമാനത്താവളത്തിലെത്തിയത്. ഖലിസ്ഥാന്‍ വാദിയായ അമൃത്പാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഞ്ചാബില്‍ സജീവമാണ്.

കഴിഞ്ഞ മാസമാണ് അമൃത്പാലിനായി പൊലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചത്. ഇവരുടെ സംഘടനയായ വാരിസ് പഞ്ചാബ് ദെതക്കെതിരെയും നടപടി തുടങ്ങിയിരുന്നു. മാര്‍ച്ച് 18ന് അമൃത്പാല്‍ ജലന്തറില്‍ നിന്ന് പൊലീസ് വല ഭേദിച്ച് രക്ഷപ്പെട്ടു. അതിനുശേഷം നിരന്തരം സ്ഥലവും രൂപവും വേഷവും മാറ്റിക്കൊണ്ടിരിക്കുകയാണ്.

webdesk13: