അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്. നോട്ട് പിന്‍വലിക്കലിന്റെ ജനഹിതമായി ഇതിനെ കണക്കാക്കാമെന്നും സിങ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു.
സത്‌ലജ് – യമുന ജലപ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ രാജിവെച്ച ഒഴിവിലാണ് അമൃത്സറില്‍ വീണ്ടും തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്. ഉപ തെരഞ്ഞെടുപ്പിന്റെ തിയതി ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ 2014ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ്അമൃത്സറില്‍ പക്ഷെ അരുണ്‍ ജെയ്റ്റ്‌ലി അമരീന്ദര്‍ സിങിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ധുവിനെ മാറ്റിയാണ് അമൃത്സറില്‍ ജെയ്റ്റ്‌ലി മത്സരിച്ചത്. ഇത് പിന്നീട് സിദ്ധുവിന്റെ പാര്‍ട്ടി പുറത്തുപോകലിലും കലാശിച്ചു.