പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമിഴ്‌നാട്ടില്‍നിന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ നീക്കം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ജാതിവികാരം ശക്തമാണെന്നും മോദി മല്‍സരിച്ചാല്‍ അതിനെ മറികടന്ന ഹിന്ദുത്വവികാരം ശക്തമാക്കാമാകുമെന്നുമാണ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഇളക്കമുണ്ടാക്കാനും ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.
മോദിയെ വടക്കേ ഇന്ത്യക്ക് പുറമെ തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ മല്‍സരിപ്പിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയുംബി.ജെ.പിക്കാര്‍ക്ക് ആഗ്രഹമുണ്ട്. അതിലൂടെ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ തവണ ഗുജറാത്തിലും യു.പിയിലും മോദി മല്‍സരിച്ചിരുന്നു. വരാണസിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.ഇതുപോലെ വരാണസിയിലും രാമനാഥപുരത്തോ ബെല്ലാരിയിലോ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ കണക്കുകൂട്ടുന്നു. നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് സീറ്റൊന്നുമില്ല. തമിഴ്‌നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്‌ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.