നെഹ്രുവിനെക്കുറിച്ച് വാതോരാതെ പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ആ പേര് വാലായി ഉപയോഗിക്കുന്നില്ലെന്ന് പ്രധാനമന്ത്രി. ഗാന്ധി എന്ന പ്രയോഗത്തെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ന് രാജ്യസഭയില്‍ അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തിന് മറുപടി പറയുകയായിരുന്നു മോദി. നിങ്ങള്‍ എത്ര ചെളിവാരിയെറിഞ്ഞാലും അത് താമര വിരിയാനേ സഹായകമാകൂ എന്നും മോദി പറഞ്ഞു.
അദാനി വിഷയത്തില്‍ സംയുക്തപാര്‍ലമെന്റ് കമ്മിറ്റിയെ വെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിന് മറുപടി പറയാതെ പതിവുപോലെ നെഹ്രുവിനെയും ഗാന്ധികുടുംബത്തെയും ആക്ഷേപിക്കാനായിരുന്നു മോദിയുടെ ശ്രമം.
നെഹ്രുവിനെ പരാമര്‍ശിച്ച് മോദിയുടെ പരിഹാസം വീണ്ടും
Tags: MODI NEHRU GANDHI
Related Post