മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വരും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ത്രിപുര, നാഗാലാന്റ്, മേഘാലയ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക സംഘര്‍ഷം കണക്കിലെടുത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു സമീപവും സംസ്ഥാനത്ത് മൊത്തത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ത്രിപുരയില്‍ വോട്ടെടുപ്പ് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെയാണ് അറസ്റ്റു ചെയ്തിരുന്നത്. 89.5 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിങ്. നാഗാലാന്റില്‍ 84 ശതമാനവും മേഘാലയയില്‍ 76.27 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. മൂന്നു സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ബി.ജെ.പിയാണ് നാഗാലാന്‍ഡിലും ത്രിപുരയിലും ഭരിക്കുന്നത്. മേഘാലയയില്‍ എന്‍.പി.പിയും