X
    Categories: indiaNews

ഡല്‍ഹി സര്‍വകലാശാലയിലാണ് പഠിച്ചതെന്ന് പറയുന്ന ലേഖനത്തില്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കുന്നത് ഗുജറാത്ത് സര്‍വകലാശാലയുടേതും!

ഞാന്‍ എഴുതാനും വായിക്കാനും ഒന്നും പഠിച്ചിട്ടില്ല. ദൈവം എനിക്ക് മറ്റ് പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് അവസരംതന്നിട്ടുള്ളത.്’ പ്രധാനമന്ത്രി നരേന്ദ്രമോദി 1990ല്‍ ഒരു ഹിന്ദി ചാനലിലെ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. പതിനേഴാം വയസ്സിലാണ് നാടുവിട്ടത്, ഹൈസ്‌കൂള്‍ വരെ പഠിച്ചശേഷം . പിന്നീട് ആര്‍.എസ്.എസ് പ്രചാരകനായി. എന്നാല്‍ 1978ല്‍ തനിക്ക് കറസ്‌പോണ്ടന്‍സായി ബിരുദം ലഭിച്ചുവെന്നാണ്  പറയുന്നത്. ഇതിന് സാധൂകരണമായി ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ നരേഷ് ഗൗര്‍പറയുന്നത് അക്കാലത്ത് തന്നോടൊപ്പം മുറിയില്‍ താമസിച്ചിരുന്നു മോദിയെന്നാണ്.

അതേസമയം ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലെന്താ, ടാഗോറിന് പോലും അതില്ലായിരുന്നുവെന്നാണ് മോദിയുടെ അടുപ്പക്കാരനായ ശുഭബ്രത ഭട്ടാചാര്യ ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. മോദിയുടെ സര്‍ട്ടിഫിക്കറ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അരവിന്ദ് കെജ് രിവാള്‍ 2016ല്‍ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ കത്തിലാണ് മോദിയുടെ യോഗ്യത ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ചെങ്കിലും കഴിഞ്ഞയാഴ്ടച ഗുജറാത്ത് ഹൈക്കോടതി അത് നിരസിക്കുകയും ഡല്‍ഹി മുഖ്യമന്ത്രിക്ക് കാല്‍ലക്ഷം രൂപ പിഴ വിധിക്കുകയുമായിരുന്നു. പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദമുണ്ടെന്ന് പറയുന്ന മോദിയുടെ സഹപാഠികളെ ആരെയും ഇതുവരെ ഹാജരാക്കാന്‍ മോദിക്കോ ഭക്തര്‍ക്കോ ആയിട്ടില്ല. കറസ്‌പോണ്‍ന്‍സ് വഴിയാണ് പഠിച്ചതെങ്കിലും ഏതെങ്കിലും സമയത്ത് ക്ലാസില്‍ ഹാജരാകാറുണ്ടാകും. അതും മോദിയുടെ കാര്യത്തിലില്ല.

അതേസമയം ഡല്‍ഹി സര്‍വകലാശാലയിലാണ് പഠിച്ചതെന്ന് പറയുന്ന ലേഖനത്തില്‍ മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാദരാക്കിയിരിക്കുന്നത് ഗുജറാത്ത് സര്‍വകലാശാലയുടേതും. മൊത്തത്തില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രത്തെപോലെ ‘ എവിടെയോ ,എന്തോ ഒരു….!

Chandrika Web: