X
    Categories: indiaNews

ഇന്ത്യയിലെ പ്രധാന ട്രെയിന്‍ ദുരന്തങ്ങള്‍ ; ലാല്‍ബഹദൂര്‍ശാസ്ത്രിയുടെ രാജി മാതൃക

1956 ഓഗസറ്റില്‍ നടന്ന ആന്ധ്രയിലെ മെഹബൂബ് നഗറിലുണ്ടായ ട്രെയിനപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ റെയില്‍വെ മന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ ലാല്‍ബഹദൂര്‍ശാസ്ത്രി രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് രാജിക്കത്ത് നല്‍കുകയായിരുന്നു. സി.എന്‍ അണ്ണാുദരൈ ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍

അടുത്തകാലത്തൊന്നും ഇന്ത്യ കണ്ടിട്ടില്ലാത്ത ദുരന്തമാണ് ഇന്നലെ ഒഡീഷയിലുണ്ടായിരിക്കുന്നത്. മന്ത്രി യുടെ രാജി ആവശ്യമുയരുന്നുണ്ടെങ്കിലും മോദി സര്‍ക്കാരോ ബി.ജെ.പിയോ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്ന് 1999 ഓഗസ്റ്റ് 2ന് നടന്നതായിരുന്നു.
പശ്ചിമബംഗാളിലെ ഗൈസലില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര്‍ മരിച്ചു.2009ല്‍ ഇതേ കോറമാണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒഡീഷയിലെ ജയ്പൂരില്‍ വെച്ച് പാളം തെറ്റി 16 പേര്‍ മരിച്ചിരുന്നു. ഇന്നലെയുണ്ടായ മൂന്നുട്രെയിനുകളുടെ കൂട്ടിയിടിയില്‍ മരണസംഖ്യ 200 കടന്നതായാണ് വിവരം. കോറമാണ്ഡല്‍ , യശ്വന്ത്പൂര്‍, ഗുഡ്‌സ് ട്രെയിന്‍ എന്നിവയാണ് ഒഡീഷയിലെ ബാലസോറിനടുത്ത് വെച്ച് പാളംതെറ്റിയും കൂട്ടിയിടിച്ചും ദുരന്തം വരുത്തിവെച്ചത്.

ഇന്ത്യയിലെ പ്രധാന ട്രെയിന്‍ ദുരന്തങ്ങള്‍:-

2011 ജൂലൈ 7
യു.പിയിലെ ഇറ്റയില്‍ ചപ്ര -മഥുര എക്‌സ്പ്രസ് ട്രെയിന്‍ ബസ്സുമായി കൂട്ടിയിടിച്ച് 69 മരണം

ട്രെയിനപകടങ്ങള്‍ മിക്കതും ഉത്തര്‍പ്രദേശില്‍. അധികവും പാളം തെറ്റല്‍കാരണം.

2012 ല്‍ നിരവധി അപകടങ്ങള്‍.

2012 ജൂലൈ 30
ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഡല്‍ഹി-ചെന്നൈ ട്രെയിനിന് തീപിടിച്ച് 30 മരണം

2014 മെയ് 26
യു.പിയിലെ സന്ത് കബീര്‍ നഗറില്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഗോരഖ്ധാം എക്‌സപ്രസിലെ 25 പേര്‍ മരിച്ചു.

2015 മാര്‍ച്ച് 20
യു.പിയിലെ തന്നെ റായ് ബറേലിയില്‍ ജനത ംക്‌സ്പ്രസ് പാളംതെറ്റി 30ലധികം പേര്‍ മരിക്കുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2016 നവംബര്‍ 20

ഇന്‍ഡോര്‍- പട്ണ എക്‌സ്പ്രസ് കാണ്‍പൂരിനടുത്തുവെച്ച് പാളംതെറ്റി 150 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്ക്.

 

2017 ഓഗസ്റ്റ് 19
കലിംഗ- ഉത്കല്‍ എക്‌സ്പ്രസ് ഹരിദ്വാറിനും പുരിക്കും ഇടയില്‍ പാളംതെറ്റി മറിഞ്ഞ് 21 പേര്‍ മരിച്ചു. 97 പേര്‍ക്ക് പരിക്കേറ്റു

2017 ഓഗസ്റ്റ് 23

ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കൈഫി എക്‌സപ്രസ് പാളംതെറ്റി 70 പേര്‍ക്ക് പരിക്ക്. തൊട്ട് നാലുദിവസം മുമ്പായിരുന്ന മ്‌റ്റൊരു അപകടം.

2022 ജനുവരി 13
പശ്ചിമബംഗാളിലെ അലിപൂര്‍ദാറില്‍ ബിക്കാനീര്‍ -ഗോഹട്ടി എക്‌സ്പ്രസ് പാളം തെറ്റി മറിഞ്ഞ് 9 മരണം

 

 

 

Chandrika Web: