Categories: CultureMoreNewsViews

ദിലീപ് വിഷയത്തില്‍ ഉടന്‍ നടപടി വേണം; ‘അമ്മ’ക്ക് വീണ്ടും നടിമാരുടെ കത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത് അടക്കമുള്ള വിഷയത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് നടിമാര്‍. ഈ ആവശ്യമുന്നയിച്ച് ഇവര്‍ ‘അമ്മ’ നേതൃത്വത്തിന് കത്ത് നല്‍കി. നടിമാരുടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് കത്ത് നല്‍കിയത്.

നേരത്തെ നടിമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് അമ്മ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് അമ്മയും നടിമാരുടെ സംഘടനയും തമ്മില്‍ ഏറ്റുമുട്ടലിന് കാരണമായത്. തീരുമാനത്തെ തുടര്‍ന്ന് റീമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line