കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്ത ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കുമ്പോള്‍ കൈകള്‍ കൊണ്ട് തോക്ക് ചൂണ്ടി വെടിവെക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ച നടന്‍ അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു.
പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന് തോക്കൂചൂണ്ടി വെടിവെക്കുന്ന രീതിയില്‍ പ്രകടനം നടത്തിയത്. രണ്ടു തവണ ചെയ്ത് സ്‌റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചതോടെ അലന്‍സിയറെ പൊലീസും സുരക്ഷാഉദ്യോഗസ്ഥരും തടയുകയായിരുന്നു. ചടങ്ങ് കഴിഞ്ഞതോടെ ഇത് മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതിലുള്ള പ്രതിഷേധമായി ഉയര്‍ത്തിക്കാണിച്ചതോടെ അലന്‍സിയര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തന്റെ പ്രതിഷേധം മോഹന്‍ലാലിനെതിരെയല്ല. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സമൂഹത്തിനുമെതിരെയാണെന്നും അലന്‍സിയര്‍ പറഞ്ഞു. മോഹന്‍ലാലിനെതിരെയാണെന്നുള്ളത് അട്ടര്‍നോണ്‍സെന്‍സ് ആണെന്നും തന്റെ ഉദ്ദേശ്യത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും അലന്‍സിയര്‍ വ്യക്തമാക്കിയിരുന്നു.