X

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് അമ്മ യോഗത്തില്‍ ആവശ്യം; എതിര്‍ത്ത് ഇടതു എംഎല്‍എമാര്‍

കൊച്ചി: ബെംഗളുരു മയക്കു മരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ നടന്‍ കൂടിയായ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍. ആവശ്യത്തെ ഇടതു എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും എതിര്‍ത്തു. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പുറത്താക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്.

അതേസമയം, ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. എന്‍.സി.ബി കസ്റ്റഡി നീട്ടി ചോദിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.

 

web desk 1: