X

നെഹ്‌റു ട്രോഫി വള്ളംകളി: അമിത് ഷാ പങ്കെടുക്കില്ല

തിരുവനന്തപുരം: ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളി മത്സരചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. അമിത്ഷായുടെ കേരള സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്.

മന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. ഞായറാഴ്ചയാണ് നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത്.

ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത്ഷായെ നെഹ്‌റുട്രോഫി വള്ളംകളി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചിരുന്നു. ഓണാഘോഷത്തില്‍ പങ്കെടുക്കാനും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചിരുന്നു.

Chandrika Web: