X
    Categories: indiaNews

അമിത് ഷായെ തള്ളി തമിഴ് ജനത; സന്ദര്‍ശനത്തിന് മുന്നേ ട്രെന്‍ഡിങ്ങായി ‘ഗോബാക്ക്’ ഹാഷ്ടാഗുകള്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തോടനുബന്ധിച്ച് ‘ഗോബാക്ക്’ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. ശനിയാഴ്ചയാണ് അമിത് ഷാ തമിഴ്‌നാട്ടിലെത്തുന്നത്. ഇതിന്റെ തലേന്ന് തന്നെ ‘ഗോബാക്ക് അമിത്ഷാ’ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറി. നാല് ലക്ഷത്തിന് മുകളില്‍ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിട്ടുള്ളത്. മുമ്പും അമിത് ഷായടക്കമുള്ള ബിജെപി നേതാക്കാള്‍ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ ഇത്തരത്തിലെ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

2021ല്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചര്‍ച്ചകളുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദര്‍ശനം. പാര്‍ട്ടി യോഗങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും ബിജെപി മുന്നേറുമ്പോഴും തമിഴ്‌നാട്ടില്‍ കാര്യമായ വേരോട്ടം ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധ്യമായിട്ടില്ല. വിവിധ ഹിന്ദുത്വ, ദേശീയവാദ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നെങ്കിലും ദ്രാവിഡ പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത് ഏശില്ലെന്നാണ് വിദഗ്ധ അഭിപ്രായം. അതിനാല്‍ തന്നെ, നടന്‍ രജനീകാന്ത്, കരുണാനിധിയുടെ മകന്‍ അഴകിരി എന്നിവരെ കൂട്ടുപിടിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്.
ഒരു വര്‍ഷത്തിനുശേഷമാണ് അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്.

Test User: