അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് ഷായെ ‘പന്ന പ്രമുഖായി’ ബിജെപി നിയമിച്ചു. ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത് അമിത് ഷാ ആയിരിക്കും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ താഴെ തട്ടിലുള്ള ബൂത്ത് വിവരങ്ങള്‍ പരിശോധിച്ച് ക്രമപ്പെടുത്തുന്ന വരാണ് ‘പന്ന പ്രമുഖുമാര്‍’. ശിവ്കഞ്ജിലെ പത്താ വാര്‍ഡിലെ 38ാം ബൂത്ത് നമ്പറിന്റെ ചുമതലയാണ് അമിത് ഷാ വഹിക്കുക.
പാര്‍ട്ടി ഘടനയിലെ ഏറ്റവും ചെറിയ ഉത്തവാദിത്തം ഏറ്റെടുത്ത് അമിത് ഷാ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയാണെന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി.ആര്‍ പാട്ടീല്‍ പറഞ്ഞു.
അതേസമയം, കര്‍ഷക സമരം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ഭീതി ബിജെപിക്കുണ്ട്. അതിനാല്‍ കാര്‍ഷിക പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയെന്നാണ് സൂചന. നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രാധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് മറ്റുവഴികളെക്കുറിച്ചും ആലോചിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.
പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ ധാരണ. എന്നാല്‍ ഔദ്യോഗികമായി ഇത് സംബന്ധിച്ച വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കര്‍ഷക സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.