വിദ്വേഷപ്രചാരണം നടത്തി പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡി കെ ശിവകുമാര്‍, ഡോ.പരമേശ്വര്‍ എന്നിവര്‍ ബെംഗളൂരു ഹൈഗ്രൗണ്ട് പൊലീസിലാണ് പരാതി നല്‍കിയത്.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണ്ണാടകയില്‍ കലാപമുണ്ടാവുമെന്ന് അമിത്ഷാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പറഞ്ഞിരുന്നു. ബെളഗാവിലെ തെര്‍ദലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.
വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബിജെപി സര്‍ക്കാര്‍ മുസ്‌ലിം സംവരണം എടുത്തുകളഞ്ഞു.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീം സംവരണ പുനഃസ്ഥാപിക്കുമോയെന്ന് അമിത് ഷാ ചോദിച്ചിരുന്നു അധികാരത്തില്‍ വന്നാല്‍ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെല്ലുവിളിച്ചിരുന്നു.