X

അമിത് ഷായുടെ സ്വത്തിനെ കുറിച്ച് മിണ്ടിപോകരുത്; ബിജെപി അധ്യക്ഷന്റെ ആസ്തി വര്‍ധിച്ചുവെന്ന വാര്‍ത്ത മുന്‍ നിര പത്രങ്ങളില്‍നിന്ന് പിന്‍വലിപ്പിച്ചു

New Delhi: BJP President Amit Shah addresses the party's National Council meet in New Delhi on Saturday. PTI Photo by Shahbaz Khan (PTI8_9_2014_000057B)

ന്യൂഡല്‍ഹി:ബിജെപി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയുമുളള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്. ദേശീയമാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഡിഎന്‍എയുമാണ് സ്വത്തു സംബന്ധിച്ച വാര്‍ത്ത പിന്‍വലിച്ചത്.

ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സമ്പത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം ടൈംസ് ഓഫ് ഇന്ത്യയുടെയും ഡിഎന്‍എയുടെയും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്. വിശദീകരണങ്ങള്‍ ഇല്ലാതെയാണ് വാര്‍ത്ത പിന്‍വലിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പത്ര സ്വതന്ത്ര്യം കുറയുന്നുവെന്ന റിപ്പോര്‍ട്ടും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

 സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തകളു വെബ്‌സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. അമിത് ഷായുടെ സമ്പത്ത് അഞ്ചുവര്‍ഷത്തിനിടെ 300ശതമാനം വര്‍ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമിത് നല്‍കിയ സ്വത്ത് വിവരങ്ങളും 2017ല്‍ നല്‍കിയ വിവരങ്ങളും പരിശോധിച്ചാലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ആസ്തി 1.90 കോടിയില്‍ നിന്ന് 19 കോടിയായിട്ടാണ് ഉയര്‍ന്നത്.

chandrika: