X

ഇന്ധന വിലയെ ന്യായീകരിച്ച് അമിത് ഷാ , മൂന്ന് ദിവസം കൊണ്ട് നിങ്ങള്‍ക്ക് മടുത്തോ

 

ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക് മൂന്നു ദിവസം കൊണ്ട് മടുത്തോയെന്നും അദ്ദേഹം ചോദിച്ചു.

പെട്രോള്‍ ഡിസല്‍ വില വര്‍ധനയ്‌ക്കെതിരെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ ഭയക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഈ സഖ്യം ഒരു വ്യത്യാസവും ഉണ്ടാക്കില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

chandrika: