ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അഞ്ച് കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ നയത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ആര്‍.എസ്.എസിന്റെ വിവിധ കീഴ്ഘടകങ്ങളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, വൈസ് പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധെ, ജനറല്‍ സെക്രട്ടറി രാം മാധവ്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാം ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജെ.പി നദ്ദ, മേനക ഗാന്ധി, മഹേഷ് ശര്‍മ, പ്രകാശ് ജാവേദ്കര്‍ എന്നിവരും യോഗത്തിനെത്തി.